കട്ടപ്പന: പ്ലാസ്റ്റിക് നിരോധനത്തോട് വ്യാപാരികൾ സഹകരിച്ചുതുടങ്ങിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ.പി. ഹസൻ. പഴയ സ്‌റ്റോക്ക് ഉണ്ടായിരുന്നത് ഏറെക്കുറെ തീർന്നു. സാധനങ്ങൾ വാങ്ങാനെത്തുന്നവരോട് തുണിസഞ്ചികൾ വീണ്ടും കൊണ്ടുവരണമെന്ന് അറിയിക്കുന്നുണ്ട്. പേപ്പർ ബാഗുകളും കടകളിൽ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്‌