ചെറുതോണി: ഗാന്ധിനഗർ കോളനിയിലേക്കുള്ള റോഡ് നിർമ്മാണത്തിനിടെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനാൽ കുടിവെള്ളം കിട്ടുന്നില്ലെന്ന് പരാതി. റോഡിന്റെ ഓട നിർമ്മിക്കുന്നതിന് ജെ സി ബി ഉപയോഗിച്ച് നടത്തിയതിനാലാണ് പൈപ്പ് പൊട്ടിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.. രണ്ട് ദിവസമായി കുടിവെള്ളം കിട്ടാതെ കോളനി നിവാസികൾ ബുദ്ധിമുട്ടുകയാണ്. അതിനാൽ കുടിവെള്ളം തടസ്സപ്പെടുത്തിയ കരാറുകാരനെതിരെ നടപടിയെടുക്കണമെന്നും കുടിവെള്ള വിതരണം ഉടൻ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതിക്ക് കോളനി നിവാസികൾ പരാതി നൽകി.