ചെറുതോണി: ഇടിമിന്നൽ ഭീതിയിൽ പൈനാവ് സ്വപ്ന ഗ്രാമം നിവാസികൾ.ജില്ലാ ആസ്ഥാനത്ത് പൈനാവിന് സമീപത്തായി ജില്ലാ ഭരണകൂടം ഭവനരഹിതർക്ക് വിട്ടു നൽകിയ ഭൂമിയിൽ ഒരു സ്വകാര്യ ചാനൽ വീട് നിർമ്മിച്ച് നൽകുകയായിരുന്നു. പതിനേഴോളം കുടുംബങ്ങളാണ് ഈ വീടുകളിൽ കഴിയുന്നത്. സമീപ പ്രദേശത്തേ ഉയർന്ന മലമുകളിലായി താമസിക്കുന്ന ഇവർ വാനം ഇരുണ്ടാൽ ഭീതിയിലാവുകയാണ്.
അടിക്കടിയുണ്ടാവുന്ന കാലാവസ്ഥ മാറ്റം ഇവരുടെ ഭീതി വർദ്ധിപ്പിച്ചു.
ഏതാനം മാസം മുമ്പ് ഇവിടെ ഉണ്ടായ ഇടിമിന്നലിൽ നിരവധി വീടുകളിലെ ഗൃഹോപകരണങ്ങൾ തകർന്നിരുന്നു. പല വീടുകളുടെയും വയറിംഗുകളും കത്തിനശിച്ചു. ഉയർന്ന പ്രദേശത്ത് താമസിക്കുന്നതിനാൽ തന്നെ ഇടിമിന്നലും ,കാറ്റും മഴയും തങ്ങളുടെ ഉറക്കം കെടുത്തുകയാണെന്ന് ഗ്രാമവാസികൾ പറയുന്നു. ഇടിമിന്നൽ രക്ഷാചാലകം പ്രദേശത്ത് സ്ഥാപിക്കാൻ സർക്കാർ ഇടപെടണമെന്നാണിവർ പറയുന്നത്.വീട് നിർമ്മിച്ച് നൽകിയപ്പോൾ സർക്കാർ പ്രഖ്യാപിച്ച റോഡ് ഉൾപ്പെടെയുള്ള ആവശ്യങ്ങളും നാളിതുവരെയായി പരിഹരിച്ചട്ടില്ല. പൈനാവ് കുയിലി മലയുടെ സമീപത്തുള്ള ഉയർന്ന മലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതെയാണ് ഇവർ കഴിയുന്നത്.