കട്ടപ്പന: മുമ്പ് പലചരക്ക് പച്ചക്കറിക്കടകളിൽ വ്യാപകമായി ഉണ്ടായിരുന്ന പേപ്പർ ബാഗുകൾ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. സിമന്റിന്റെ കൂടും പത്രക്കടലാസും ഉപയോഗിച്ചാണ് ഇവ തയാറാക്കുന്നത്. ഇവ രണ്ടും മൂന്നും തവണ വരെ ഉപയോഗിക്കാനാകും. വർഷങ്ങൾക്ക് മുമ്പ് സ്വാശ്രയ സംഘങ്ങൾ വഴി പേപ്പർ ബാഗ് നിർമാണമുണ്ടായിരുന്നു. ഇവയുടെ ഉത്പാദനം വീണ്ടുമാരംഭിക്കാനുള്ള ശ്രമം വിവിധ സംഘടനകൾ ആരംഭിച്ചിട്ടുണ്ട്.

ബസുടമകളുടെ ട്രോൾ

ബസുടമകളുടെ അറിയിപ്പ് എന്ന പേരിലാണ് ട്രോൾ. 'ജനുവരി 16 മുതൽ പ്ലാസ്റ്റിക് നിരോധിച്ചതിനാൽ ഛർദിക്കുന്ന യാത്രക്കാർ ബസിൽ യാത്ര ചെയ്യാൻ പാത്രം കൊണ്ടുവരണം' എന്നായിരുന്നു ട്രോൾ.