മൂലമറ്റം: വിദേശത്തുള്ള ഭാര്യയെ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ കാണിച്ച് യുവാവ് തൂങ്ങി മരിച്ചു. മൂലമറ്റം പുതുപറമ്പിൽ ജയ്സൺ (37) ആണ് തൂങ്ങി മരിച്ചത്.കുടുബ പ്രശ്നങ്ങളെ തുടർന്നാണ് ഇയാൾ ആത്മഹത്യ ചെയ്തത്. ഇയാൾ ഭാര്യയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നതായി പറയുന്നു.ഇന്നലെ ഉച്ചയോടെയാണ് തൂങ്ങി മരിച്ചത്.കാഞ്ഞാർ പൊലീസ് സ്ഥലത്തെത്തി മൃതദേഹ പരിശോധന നടത്തി മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ: സൗമ്യ. മകൾ: മാളു