മലയിഞ്ചി : മലയിഞ്ചി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്‌ഠാദിന മഹോത്സവം 20,​21 തിയതികളിൽ നടക്കും. ക്ഷേത്രാചാര്യൻ ശിവരാമൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി സുരേഷ് ശാന്തിയും ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. 20 ന് രാവിലെ 5.30 ന് നടതുറക്കൽ,​ വിശേഷാൽ പൂജ,​ ദീപാരാധന,​ വൈകിട്ട് 7 ന് തൃക്കൊടിയേറ്റ്,​ ആചാര്യവരണം,​ ചെണ്ടമേളം,​ 21 ന് വെളുപ്പിന് ,​ 5.10 ന് മഹാഗണപതി ഹോമം,​ 5.30 ന് നിർമ്മാല്യദർശനം,​ 6 ന് ഉഷപൂജ,​ 8 ന് കലശപൂജ,​ 9 ന് കലശാഭിഷേകം,​ 10 ന് സർവൈശ്വര്യ പൂജ,​ ഉച്ചയ്ക്ക് 12 ന് പ്രസാദ ഊട്ട്,​ വൈകിട്ട് 5 ന് താലപ്പൊലി ഘോഷയാത്ര,​ 7 ന് വിശേഷാൽ ദീപാരാധന,​ രാത്രി 9 ന് ഗാനമേള എന്നിവ നടക്കുമെന്ന് ശാഖാ വൈസ് പ്രസിഡന്റ് സുനിൽ ഇടശ്ശേരിൽ അറിയിച്ചു.