bridge
പണി പൂർത്തീകരിക്കുന്ന പാറത്തോട് പാലം

നെടുങ്കണ്ടം: പാറത്തോട് പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. പാലത്തിന്റെ അബ്യുട്ട്‌മെന്റിന്റെ നിർമ്മാണം പൂർത്തീകരിച്ചാലുടൻ സ്ലാബുകൾ വാർക്കും. മാർച്ചിൽ നിർമ്മാണം പൂർത്തീകരിക്കാമെന്ന വ്യവസ്ഥയിലാണ് പാലത്തിന്റെ പണി ആരംഭിച്ചത്. എന്നാൽ രണ്ടാം പ്രളയത്തെ തുടർന്ന് നിർമ്മാണം രണ്ട് മാസം വൈകി. ഇപ്പോൾ വേഗത്തിൽ നടക്കുന്ന നിർമ്മാണപ്രവർത്തനത്താൽ മാർച്ച് അവസാനത്തോടെ പാലത്തിന്റെ പണി പൂർത്തീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഉദ്യോഗസ്ഥർ. അടിത്തറയുടെ നിർമ്മാണം പൂർത്തീകരിച്ചു.അനുകൂല കാലാവസ്ഥയായതിനാൽ പാലത്തിന്റെ നിർമ്മാണം വേഗത്തിലാണ് നടക്കുന്നതെന്ന് ബ്രിഡ്ജ് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ പറഞ്ഞു.