തൊടുപുഴ: കോലാനി കളരി ഭാഗവതി ക്ഷേത്രത്തിലെ മകരചോതി മഹോത്സവം ഇന്ന് ആഘോഷിക്കും. രാവിലെ 9.30ന് ക്ഷേത്രഗോപുര സമർപ്പണം നടക്കും. തുടർന്ന് കലശം, വിശേഷാൽ പൂജ, പ്രസാദ ഊട്ട് എന്നിവ ഉണ്ടാകും. വൈകിട്ട് അഞ്ചിന് കോലാനി കലാസദനം അവതരിപ്പിക്കുന്ന വിശേഷാൽ ചെണ്ടമേളം, ദീപാരാധന. തുടർന്ന് സംസ്ഥാന സ്‌കൂൾ കലോത്സവ കലാപ്രതിഭ അലൻ സിജുവിന്റെ കേരളനടനം, തൊടുപുഴ നാദാലയം അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും നടക്കും. രാത്രി 10ന് ഗുരുതി, വിളിക്കിനെഴുന്നള്ളിപ്പ്, തുടർന്ന് കളമെഴുത്തും പാട്ടും ഉണ്ടാകും.