ചെറുതോണി. എസ് എൻ ഡി പി യോഗം 4293ാം നമ്പർ കരിക്കിൻമേട് ശാഖയുടെ നേതൃത്തിൽ പൈനാവ് പി ഡബ്ലിയു ഡി എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉപരോധം 29 ന് രാവിലെ 11 മണിക്ക് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മരിയാപുരംകാമാക്ഷി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഉപ്പുതോട് കരിക്കിൻമേട് പ്രകാശ് റോഡ് പൂർത്തികരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഉപരോധസമരം നടത്തുന്നത്. കാൽനട യാത്ര പോലും ദുഷ്‌ക്കരമായ ഈ റോഡ് നിർമ്മാണ പൂർത്തീകരണം സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾ പ്രസ്താവനകളിൽ മാത്രം ഒതുങ്ങുന്ന സാഹചര്യത്തിലാണ് സമര പരിപാടികൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. എസ് എൻ ഡി പിയൂണിയൻ ഇടുക്കി സെക്രട്ടറി സുരേഷ് കോട്ടയ്ക്കത്ത് ഉദ്ഘാടനം ചെയ്യും. ഉപരോധ സമരത്തിൽ ശാഖാ പ്രസിഡന്റ് കെ എൻ ജനാർദ്ധനൻ, പി എസ് സജി തുടങ്ങി വിവിധ നേതാക്കൾ പങ്കെടുക്കും.