വെള്ളത്തൂവൽ : ഐ.എൻ.ടി.യു.സി ഡ്രൈവേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ രണ്ടാമത് ജില്ലാ വടംവലി മത്സരം 26 ന് വെള്ളത്തൂവൽ ടൗണിൽ നടക്കും. വൈകിട്ട് 5 മുതൽ ആരംഭിക്കുന്ന മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ഉദ്ഘാടനം ചെയ്യും ഒന്നാം സമ്മാനംപതിനായിരം രൂപയും മുട്ടനാടും ട്രോഫിയും, രണ്ടാം സമ്മാനം എണ്ണായിരം രൂപയും പൂവൻകോഴിയും ട്രോഫിയും, മൂന്നാം സമ്മാനം ആറായിരും രൂപയുംട്രോഫിയും, നാലാം സമ്മാനം നാലായിരം രൂപയും ട്രോഫിയും തുടർന്ന് 16ാംസ്ഥാനക്കാർക്കു വരെ സമ്മാനങ്ങൾനൽകും വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഷിബിൻ ജി വർഗീസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ നല്കും വിശദവിവരങ്ങൾക്ക് 9447 201856 എന്ന നമ്പരിൽ ബന്ധപ്പെടുക