ഇടുക്കി: ജില്ലയിൽ ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഇതുവരെ പൂർത്തീകരിച്ച 11881 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ നാളെ ഉച്ചക്ക് 12ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തും. മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. ലൈഫ്മിഷൻ സി.ഇ.ഒ യു.വി ജോസ് ലൈഫ് പദ്ധതി വിശദീകരിക്കും. ജില്ലാകലക്ടർ എച്ച്. ദിനേശൻ റിപ്പോർട്ട് അവതരിപ്പിക്കും.