തൊടുപുഴ:ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കുന്നതിനും കായിക പരിശീലനം ജീവിതശൈലിയാക്കി മാറ്റുന്നതിനും ലക്ഷ്യം വച്ച് കേന്ദ്ര യുവജനക്ഷേമ സ്‌പോർട്‌സ് മന്ത്രാലയം നെഹ്‌റു യുവകേന്ദ്ര വഴി ഭാരതത്തിലുടനീളം ഫിറ്റ് ഇന്ത്യാ സൈക്ലോൺ സംഘടിപ്പിക്കുന്നു.ജില്ലാ നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സന്നദ്ധസംഘടനകളുടെയും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ഇന്ന് ജില്ലയിലെ എട്ടു ബ്ലോക്കുകളിലും ഫിറ്റ് ഇന്ത്യാ സൈക്ലത്തോൺ സംഘടിപ്പിക്കും. ഇതോടൊപ്പം ഫിറ്റ് ഇന്ത്യാ പ്രതിജ്ഞയും നടത്തും.