മണക്കാട്: മണക്കാട് സർവ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ നേതൃത്വസംഗമവും മികച്ച കൃഷി അസിസ്റ്റന്റിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ച തോംസൺ ജേഷ്വയ്ക്ക് സ്വീകരണവും നടത്തി. ബാങ്ക് പ്രസിഡന്റ് വി. ബി. ദിലീപ്കുമാർ, പഞ്ചായത്തംഗം ബി. ഹരി, സി. ഡി. എസ് ചെയർപേഴ്സൺ ആശ സന്തോഷ്, ഡോ. ഷൈലജ, ഭരണസമിയി അംഗങ്ങളായ എൻ. ശശിധരൻ നായർ, എം. ടി. കൃഷ്ണൻ, വിമല വിക്രമൻ, പ്രീത വിഷ്ണു, ബാങ്ക് സെക്രട്ടറി നിർമ്മൽ ഷാജി തുടങ്ങിയവർ സംബന്ധിച്ചു.