chacochan

തൊടുപുഴ ന്യൂമാൻ കോളേജ് റിട്ട. പ്രൊഫസർ തെക്കുംഭാഗം വട്ടക്കുന്നേൽ പ്രൊഫ വി.വി.ചാക്കോച്ചൻ (65) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 ന് കല്ലാനിക്കൽ സെന്റ് ജോർജ്ജ് പള്ളിയിൽ. കേരള കോൺഗ്രസ്സ് (എം ) ഇടവെട്ടി മണ്ഡലം പ്രസിഡന്റ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, , തെക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, ആർ പി എസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജെസ്സി (റിട്ട. ഡെപ്യൂട്ടി കമ്മീഷണർ, റബ്ബർ ബോർഡ്) പാല വേങ്ങത്താനം കുടുംബാംഗം. മക്കൾ : കുഞ്ചാക്കോ ജേക്കബ്, വർക്കിച്ചൻ ജേക്കബ്.മരുമകൾ : സാറാ കുഞ്ചാക്കോ . സഹോദരങ്ങൾ: ഫിലോമിന ജോർജ് പൈകട , പരേതരായ പ്രൊഫ. സിസ്റ്റർ ബർക്ക്മാൻസ് എസ് എച്ച്, മേരി എബ്രഹാം, പ്രൊഫ. സിസ്റ്റർ ട്രീസ മാർഗരറ്റ്, പ്രൊഫ വി വി ജോസ് , വി.വി. ജോർജ് .