മറയൂർ: വരയാടുകളുടെ പ്രജനനവുമായി ബന്ധപ്പെട്ട് ഇരവികുളം ദേശീയോദ്യാനം 21 ന് അടയ്ക്കും. വംശനാശ ഭീഷണി നേരിടുന്ന വരയാടുകൾക്ക് സുരക്ഷിതമായ പ്രജനന കാലം ഉറപ്പു വരുത്തുന്നതിനാണ് ദേശീയോദ്യാനത്തിൽ രണ്ടു മാസകാലത്തേക്ക് സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ജനുവരി 21 ന് അടയ്ക്കുന്ന പാർക്ക് മാർച്ച് 21 ന് സഞ്ചാരികൾക്കായി വീണ്ടും തുറന്നു കൊടുക്കുമെന്ന് വനം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു.