ചെറുതോണി: എഴുത്തിന്റെ വെയിൽക്കൂട്ടം ത്രിദിന സാഹിത്യ ശില്പശാല ചെറുതോണി ജില്ലാ പൊലീസ് സഹകരണ സംഘം ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. ക്യാമ്പ് 20 ന് സമാപിക്കും, കയ്യേറ്റങ്ങളും, പരിസ്ഥിതിയും മരട് ഫ്‌ളാറ്റുകളുടെ പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ ചർച്ച നടത്തി. ക്യാമ്പ് ഡയറക്ടർ രാജീവ് പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. ഇഞ്ചക്കാട് ബാലചന്ദ്രൻ, ഗിരീഷ് പുലിയൂർ , കെ.എൻ വിജയൻ , വിജയൻ കുറുങ്ങാട്ട്, സനൽ ചക്രപാണി, ടി.ആർ ഉണ്ണി, പി.എൽ നിസാമുദ്ദീൻ, കൊട്ടാരക്കര ഷാ എന്നിവർ പ്ര സംഗിച്ചു.