ഇടുക്കി: ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ ദേവികുളം ബ്ലോക്ക്തല കുടുംബസംഗമവും അദാലത്തും മൂന്നാറിൽ നടന്നു. എസ്. രാജേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാന്തല്ലൂർ, മറയൂർ, മാങ്കുളം, ശാന്തൻപ്പാറ, വട്ടവട, മൂന്നാർ, ദേവികുളം, ചിന്നക്കനാൽ, ഇടമലക്കുടി എന്നീ ഒമ്പത് പഞ്ചായത്തുകളിലുള്ളവരാണ് കുടുംബ സംഗമത്തിനായി എത്തിയത്. ദേവികുളം ബ്ലോക്കിന് കീഴിൽ 1247 വീടുകൾ ഇതുവരെ പൂർത്തിയായി. സംഗമത്തിന്റെ ഭാഗമായി ലൈഫിന്റെ ഗുണഭോക്താക്കൾക്ക് 20 സർക്കാർ വകുപ്പുകളുടെ സേവനങ്ങളും ഒരുക്കിയിരുന്നു. ആർ. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം എസ്. വിജയകുമാർ, തഹസിൽദാർ ജിജി കുന്നപ്പിള്ളിയിൽ, പഞ്ചായത്തു പ്രസിഡന്റുമാരായ പി. രാമരാജ്, സി. കറുപ്പായി, ആരോഗ്യദാസ്, ഷാജി മാത്യു, സരസ്വതി എന്നിവർ സംസാരിച്ചു.