നെടുങ്കണ്ടം: ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇന്ന് രാവിലെ 10 മുതൽനെടുുങ്കണ്ടം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തും. കുടുംബസംഗമം ഉദ്ഘാടനം മന്ത്രി എംഎം മണി നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് അദാലത്ത് ഉദ്ഘാടനം ചെയ്യും. ജില്ലാകളക്ടർ എച്ച്.ദിനേശൻ മുഖ്യപ്രഭാഷണംനടത്തും. ലൈഫ് മിഷൻ ജില്ലാ ഓർഡിനേറ്റർ കെ. പ്രവീൺ പദ്ധതി വിശദീകരിക്കും.നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള നെടുങ്കണ്ടം,പാമ്പാടുംപാറ, കരുണാപുരം, ഉടുമ്പൻചോല, രാജകുമാരി, രാജക്കാട്,സേനാപതിഗ്രാമപഞ്ചായത്തുകളിലായി 1600 വീടുകളാണ് ലൈഫ് മിഷൻ പദ്ധതിയിൽ
നിർമിച്ചിട്ടുള്ളത്. പതിനെട്ടോളം സർക്കാർ വകുപ്പുകളുടെ സേവനവുംഅദാലത്തിൽ ലഭ്യമാകും.

വീട്ടുനമ്പർ ലഭ്യമാക്കൽ, റേഷൻകാർഡിനുളള അപേക്ഷകൾ,ആധാർറേഷൻകാർഡുകളിലെ തെറ്റു തിരുത്തൽ, ബാങ്ക് അക്കൗണ്ട്ആരംഭിക്കൽ, വിവിധ ക്ഷേമ പെൻഷൻ അപേക്ഷകൾ, ജീവിത ശൈലീ രോഗ
നിർണ്ണയം, സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ ബോധവത്ക്കരണം,കൃഷി വകുപ്പിന്റെ വിവിധ സേവനങ്ങൾ എന്നിവയാണ് പ്രധാനമായും സർക്കാർ വകുപ്പുകളുടെ കൗണ്ടറുകൾ വഴി നൽകുന്നത്.