ഇടവെട്ടി : വിഷരഹിത പച്ചക്കറിയിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തിൽ സംസ്ഥാന കൃഷിവകുപ്പ് നടപ്പിലാക്കുന്ന 'ജീവനി' പദ്ധതിക്ക് ഇടവെട്ടി ഗ്രാമപഞ്ചായത്തിലും തുടക്കമായി. തെക്കുംഭാഗം കല്ലാനിക്കൽ വാർഡ് മെമ്പർ ഷീലാ ദീപുവിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ പച്ചക്കറി തൈ നൽകി പഞ്ചായത്ത് തല ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോടെ ഇടുക്കി ജില്ലയിലെ മികച്ച കൃഷി ഓഫീസർ ആയി തിരഞ്ഞെടുക്കപ്പെട്ട ഇടവെട്ടി തെക്കുംഭാഗം കൃഷിഭവനിലെ ബേബി ജോർജിന്റെ നേതൃത്വത്തിലാണ് 'ജീവനി' പദ്ധതി പഞ്ചായത്തിൽ നടപ്പിലാക്കുന്നത്.