ambulance

കുമളി: കേസിൽപ്പെട്ട് വാഹനങ്ങൾ പൊലീസ് സ്റ്റേഷൻ വളപ്പിൽ കിടക്കാറുണ്ട്, ആമ്പുലൻസുകൾക്ക് ഇത്തരം അവസ്ഥ അപൂർവ്വമാണ്. എന്നാൽ കുമളി പി. എച്ച് സിയിലെ ആമ്പുലൻസിന് വാസം മാറാൻ ഇനിയും സമയമായില്ല.കുമളി പഞ്ചായത്ത് വാങ്ങിയ വാഹനം പ്രഥമിക ആരോഗ്യ കേന്ദ്രത്തിന് നൽകി. ഡ്രൈവർക്ക് ശമ്പളം നൽകാൻ ആരോഗ്യ കേന്ദ്രത്തിന് തുക ഇല്ലാത്തതിനാൽ കുറേ നാൾ ആരോഗ്യ കേന്ദ്രത്തിന്റെ ഷെഡിൽ കിടന്നു. പുതിയ പഞ്ചായത്ത് പ്രസിഡന്റ് ചാർജെടുത്തപ്പോൾ ടാക്‌സും ഇൻഷുറൻസും തീർന്ന ആബുലൻസ് പരിശോധനക്കായി പീരുമേട് മോട്ടോർ വകുപ്പിൽ എത്തിയപ്പോഴാണ് പുലിവാലായത്. ഏഞ്ചിനിൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്പരും ചെയ്‌സിസിൽ രേഖപ്പെടുത്തിയിരിക്കുന്ന നമ്പരും തമ്മിൽ വ്യത്യാസം കണ്ടെത്തി. വിവരമറിഞ്ഞ പഞ്ചായത്തിലെ പ്രതിപക്ഷം എഞ്ചിൻ മാറ്റി വെച്ചെന്ന ആരോപണവുമായി രംഗത്തെത്തി.തുടർന്ന്പൊലീസിൽ പരാതിയും നൽകി.അന്വേഷണത്തിന്റെ ഭാഗമായി ആമ്പുലൻസ് പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നെ അവിടെനിന്നും ആമ്പുലൻസ് പുറത്തേക്ക് ഇറങ്ങിയിട്ടില്ല.പൊടിയും ചണ്ണയും പിടിച്ച് അനാഥാവസ്ഥയിൽ കിടക്കുകയാണ് വാഹനം.