തൊടുപുഴ: ജനതാദൾ( എസ് )നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശിയ പൗരത്വ നിയമ ഭേദഗതി ബിൽ പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധ സായാഹ്ന ധർണ സംഘടിപ്പിച്ചു. യുവജന ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് അനീഷ് ജോസ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് പി.പി.അനിൽകുമാർ അദ്ധ്യക്ഷനായി.ജയൻ പ്രഭാകർ മുഖ്യ പ്രഭാക്ഷണം നടത്തി. ബാബു മഞ്ഞള്ളൂർ, ടി.പി. കുഞ്ഞച്ചൻ, സച്ചിൻ.കെ.ടോമി, അനിൽ രാഘവൻ, രാജൻ മക്കുപാറ,വിജോവിജയൻ പ്രശാന്ത് കെ.വി, ജോൺസൺ തുടങ്ങിയവർ സംസാരിച്ചു