ഉടുമ്പന്നൂർ : തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. പെരികമന ശ്രീനാഥ് നമ്പൂതിരിയജ്ഞാചാര്യനായുള്ള ഭാഗവത സപ്താഹയജ്ഞത്തിന് ഇന്ന് സമാപനവുമാകും . ഇന്ന് രാവിലെ 11.30 ന് അവഭൃതസ്‌നാനം, മഹാആരതി, ആചാര്യദക്ഷിണ, ഉച്ചയ്ക്ക് 1 ന് മഹാപ്രസാദ ഊട്ട്, വൈകിട്ട് വിശേഷാൽ ദീപാരാധന എന്നിവ നടക്കും. തിരുവുത്സവത്തിന് ഒന്നാം ദിനമായ ഇന്ന് രാവിലെ 5.30 ന് നിർമ്മാല്യദർശനം, 6 ന് അഭിഷേകം, 6.15 ന് ഗണപതി ഹോമം, 7 ന് ഉഷപൂജ, 8 ന് പന്തീരടിപൂജ, 9.30 ന് ഉച്ചപൂജ, വൈകിട്ട് 6.30 ന് സഹസ്രദീപകാഴ്ച, 8.30 ന് ദീപാരാധന, അത്താഴപൂജ, 7 ന് തൃക്കൊടിയേറ്റ്, രാത്രി 8 മുതൽ ഭക്തിഗാനസുധ, രണ്ടാം ദിനമായ 20 ന് രാവിലെ 5 ന് പള്ളിയുണർത്തൽ, 5.30 ന് നിർമ്മാല്യദർശനം, 6 ന് അഭിഷേകം, 6.15 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 7 ന് ഉഷപൂജ, 8 ന് നവകം, പഞ്ചഗവ്യം പൂജകൾ, 9.30 ന് കലശാഭിഷേകം, 10 മുതൽ തിരുമുമ്പിൽ വലിയകാണിക്ക, 10.30 ന് പന്തീരടിപൂജ, 10.45 ന് കൊടിക്കീഴിൽ പറവയ്പ്പ്, ഉച്ചയ്ക്ക് 12 ന് പ്രസാദഊട്ട്, വൈകിട്ട് 3.30 ന് നടതുറക്കൽ, മേജർസെറ്റ് പഞ്ചാരിമേളം, വൈകിട്ട് 6.30 ന് ദീപാരാധന, 8.30 ന് അത്താഴപൂജ, 7.30 മുതൽ ഓട്ടംതുള്ളൽ ദ്വയം, കൊടിയിറക്ക്.