cardamam-prethikal
പിടിയിലായ മുത്തയ്യ,മണിവെള്ളയ്യൻ എന്നിവർ

കട്ടപ്പന: തോട്ടത്തിൽ നിന്നു പച്ചഏലയ്ക്ക മോഷ്ടിച്ചുകടത്തിയ കേസിൽ മൂന്നുപേരെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. വള്ളക്കടവ് കടമാക്കുഴി പുത്തൻപുരയ്ക്കൽ മുത്തയ്യ(59), ബന്ധുക്കളായ കടമാക്കുഴി പുത്തൻപുരയ്ക്കൽ മണി(29), പുത്തൻപുരയ്ക്കൽ വെള്ളയ്യൻ(79) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 12ന് കടമാക്കുഴി സ്വദേശി രാജ നിസാറിന്റെ ഉടമസ്ഥതയിലുള്ള അബ്ബാസ് എസ്‌റ്റേറ്റിലാണ് മൂവരും ചേർന്ന് മോഷണം നടത്തിയത്. രാത്രി 11 ഓടെ തോട്ടത്തിനുള്ളിൽ കടന്ന ഇവർ 80ൽപ്പരം ഏലച്ചെടികളുടെ ശരം മുറിച്ച് 40 കിലോയോളം ഏലക്ക കടത്തുകയായിരുന്നു. മോഷണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരൻ തോട്ടമുടമയെ വിവരമറിയിച്ചു. ഉടമയുടെ പരാതിയിൽ മൂവരെയും പിടികൂടുകയായിരുന്നു. 2016ൽ പിന്നാക്ക വികസന കോർപ്പറേഷനിൽ നിന്ന് വായ്പ തരപ്പെടുത്തി നൽകാമെന്നു വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ മുത്തയ്യയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. കട്ടപ്പന എസ്.ഐ. സന്തോഷ് സജീവ്, എ.എസ്.ഐ. കെ. അശോകൻ, സി.പി.ഒമാരായ അനൂജ് ബാബു, വി.കെ. അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

പിടിയിലായ മുത്തയ്യ,മണിവെള്ളയ്യൻ എന്നിവർ