മുട്ടം: 'മലങ്കര ടൂറിസം ഫെസ്റ്റ് ഇൻ - 2020' ഇന്ന് സമാപിക്കും. കഴിഞ്ഞ 10 നാണ് ഫെസ്റ്റ് ആരംഭിച്ചത്.ടൗണിന്റെ തിരക്കിൽ നിന്ന് ഒഴിവായി മലങ്കര അണക്കെട്ടിന്റെയും ചുറ്റുമുള്ള മനോഹരമായ നിശബ്ദതയും വേറിട്ട അനുഭവമാണ് ഇവിടെയെത്തുന്നവർക്ക് നൽകുന്നത്. പ്രവേശന കവാടം മുതൽ സ്വകാര്യവ്യക്തിയുടെ ബാർ ഹോട്ടലിന്റെ പിന്നിൽ വരെ മാത്രം ഒതുങ്ങി നിൽക്കുന്ന സജ്ജീകരണങ്ങളാണ് കഴിഞ്ഞ ഫെസ്റ്റിൽ ഒരുക്കിയത്. എന്നാൽ ഇത്തവണ മാത്തപ്പാറ അതിര് വരെ വൈവിധ്യമായ സ്റ്റാളുകളും കുട്ടികൾക്കുള്ള കാർണിവല്ലും ഫൂട്ട് കോർട്ടും സജ്ജമാക്കിയിരുന്നു. പ്രവേശന കവാടം മുതൽ മണ്ണിട്ട് നികത്തിയ മാത്തപ്പാറ ഭാഗം വരെ ഫെസ്റ്റിനോട് അനുബന്ധിച്ച് ഒരുക്കിയ സംവിധാനങ്ങൾ കാണാനും രാത്രിയിൽ ഒരുക്കിയ വിവിധ കലാ പരിപാടികൾ കാണാനും ജനങ്ങൾ കൂട്ടത്തോടെയാണ് ഫെസ്റ്റ് നഗറിലേക്ക് എത്തുന്നതും. സമാപന സമ്മേളനം ഇന്ന് വൈകിട്ട് 5 ന് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യും. 7 ന് കൊച്ചി റോയൽ മീഡിയ അവതരിപ്പിക്കുന്ന ഗാനമേള.