തൊടുപുഴ: കാപ്പ് മടക്കത്താനം തലമറ്റം ശ്രീമഹാദേവ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞവും ഉത്രട്ടാതി കലശ മഹോത്സവവും 21 മുതൽ 30 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കണ്ണൻ വേദിക് യജ്ഞാചാര്യനായ ഭാഗവത സപ്താഹത്തിന്റെ ഭദ്രദീപ പ്രകാശനം 21ന് വൈകിട്ട് ഏഴിന് ആനിക്കാട് തിരുവുംപ്ലാവ് മഹാദേവക്ഷേത്രം അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ മനോജ്കുമാർ നിർവഹിക്കും. 29ന് നടക്കുന്ന സർപ്പപൂജ മഹോത്സവത്തിന് മണക്കാട് പുതുക്കുളത്ത് ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരി നേതൃത്വം നൽകും. 30ന് നടക്കുന്ന ഉത്രട്ടാതി കലശ മഹോത്സവത്തിന് ക്ഷേത്രം തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പൂതിരി, ക്ഷേത്രം മേൽശാന്തി ഹരി കൃഷ്ണൻ തിരുമേനി എന്നിവർ നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ ക്ഷേത്രം ഉപദേശക സമിതിക്കു വേണ്ടി പ്രസിഡന്റ് ബിനു പഴമ്പിള്ളിൽ,​ സെക്രട്ടറി കെ.ആർ. രാമചന്ദ്രൻ,​ ഖജാൻജി സി.പി. പ്രതീഷ്,​ ജോയിന്റ് സെക്രട്ടറി വി.എ. നാരായണപിള്ള എന്നിവർ പങ്കെടുത്തു.