തൊടുപുഴ: കോലാനി പഞ്ചവടിപ്പാലം ഭാഗത്ത് കനാലിൽ കുളിക്കാനിറങ്ങിയ മദ്ധ്യവയസ്കൻ മുങ്ങി മരിച്ചു. കോലാനി പഞ്ചവടിപ്പാലം പടിഞ്ഞാറേതൊട്ടിയിൽ പി.സി. കുഞ്ഞുമോനാണ് (കുഞ്ഞ്- 55) മരിച്ചത്. ഇന്നലെ വൈകിട്ട് 3.30ന്എം.വി.ഐ.പി കനാലിലായിരുന്നു അപകടം. ആലയ്ക്കൽ കടവിൽ കുളിക്കാനായി കരയിൽ നിന്ന് വെള്ളത്തിലേയ്ക്ക് ചാടിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. അരയ്ക്കൊപ്പം വെള്ളം മാത്രമാണ് ഉണ്ടായിരുന്നുള്ളൂവെങ്കിലും ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സമീപവാസിയായ കുട്ടിയാണ് പ്രദേശവാസികളെ വിവരമറിയിച്ചത്. നാട്ടുകാർ ഓടിയെത്തി കരയ്ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. തൊടുപുഴ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ നടക്കും. ഭാര്യ: സരോജനി. മക്കൾ: മനു, മഞ്ജു.