തൊടുപുഴ: വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മദ്ധ്യവയസ്‌കൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. തെക്കുംഭാഗം തുരുത്തിയിൽ ജോളി ജോസഫാണ് (67) മരിച്ചത്. ഭാര്യയും മക്കളും വിദേശത്തായതിനാൽ ജോളി തനിച്ചാണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ ജോലിക്കാരൻ വീട്ടിലെത്തിപ്പോഴാണ് ജോളി അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. തുടർന്ന് സമീപവാസികളെ വിവരമറിയിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുംവഴി മരിക്കുകയായിരുന്നു. തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടു പോയി.