കട്ടപ്പന: എക്‌സൈസ് വകുപ്പിന്റെ തീവ്രയത്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജവഹർലാൽ നെഹ്റു കോളേജിന്റെ സഹകരണത്തോടെ ഇന്ന് രാവിലെ ഒമ്പതിന് കട്ടപ്പന സെന്റ് ജോർജ് സ്‌കൂളിൽ ക്വിസ്, എണ്ണ ഛായ ചിത്രരചന മത്സരങ്ങൾ നടത്തും. മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് മുഖ്യപ്രഭാഷണം നടത്തും. ജില്ലയിലെ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രണ്ടു മത്സരങ്ങളിലും വിജയികൾക്ക് യഥാക്രമം 5001, 2501, 1001 രൂപ സമ്മാനമായി നൽകും.