തൊടുപുഴ: 22ന് തൊടുപുഴ ടൗൺ ഹാളിൽ നടക്കുന്ന കേരള എൻ.ജി.ഒ യൂണിയൻ തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനത്തിൽ ആയിരം വനിതകളെ പങ്കെടുപ്പിക്കാൻ വനിതാ കൺവൻഷൻ തീരുമാനിച്ചു. വനിതാ കൺവെൻഷൻ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ജി. രാജീവ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.എസ്. പ്രേമ അദ്ധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡന്റ് പി.എ. ഷൈല നന്ദിയും പറഞ്ഞു. ഏരിയ സമ്മേളനത്തിന്റെ പ്രചരണാർത്ഥം 20, 21 തീയതികളിൽ വനിതാ ജീവനക്കാരുടെ ഓഫീസ്‌തല വിശദീകരണ സ്‌ക്വാഡുകൾ, മാസ് സ്‌ക്വാഡുകൾ, വനിതാ കൂട്ടായ്മകൾ എന്നിവ നടത്തും. പ്രചരണ പരിപാടികളിലും സമ്മേളനത്തിലും മുഴുവൻ വനിതാ ജീവനക്കാരും പങ്കെടുക്കണമെന്ന് കൺവീനർ റോഷിനി ദേവസ്യ അഭ്യർത്ഥിച്ചു.