പീരുമേട്: മോഷണശ്രമത്തിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പഴയ പാമ്പനാർ സ്വദേശി പ്രഭുവാണ് (34) പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രഭുവിന്റെ സമീപവാസിയായ രാജന്റെ മകളുടെ വിവാഹത്തിനുള്ള സ്വർണ്ണാഭരണങ്ങൾ വീടിനുള്ളിൽ സൂക്ഷിച്ചിരുന്നു. വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് അകത്ത് കയറിയ പ്രഭു ഇത് മോഷ്ടിക്കാൻ ശ്രമിച്ചു. എന്നാൽ ഈ സമയം വീട്ടുകാർ എത്തിയതോടെ വീടിനു പിൻവാതിലിലൂടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ വിവരം അറിയിച്ചു. പീരുമേട് എസ്.ഐ രാജേഷും സംഘവും ഇയാളെ കസ്റ്റഡിയിലെടുത്തു. വീട്ടുകാരുടെ പരാതിയിൽ പീരുമേട് പൊലീസ് കേസെടുത്തിട്ടുണ്ട്.