മുട്ടം: മലങ്കര ഫെസ്റ്റ് ഇൻ -2020 സമാപിച്ചു. സംഘാടക സമിതി ചെയർ പേഴ്‌സനും പഞ്ചായത്ത്‌ പ്രസിഡന്റുമായ കുട്ടിയമ്മ മൈക്കിൾ അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനം മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വനം വികസന കോർപ്പറേഷൻ ചെയർമാൻ ജോർജ് തോമസ് മുഖ്യപ്രഭാഷണം നടത്തി. മുൻ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സിനോജ് ജോസ്, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷീല സന്തോഷ്‌, ഫെസ്റ്റ് ജനറൽ കൺവീനർ പി.എസ്. രാധാകൃഷ്ണൻ, കോർഡിനേറ്റർ ടി.കെ. മോഹനൻ, പി.പി. ജോയി, പി.പി. സാനു, കെ.എൻ. ഗീതാ കുമാരി, മാർട്ടിൻ മണി, ജോസ് മുഞ്ഞനാട്ട്, ജോസഫ് പഴയിടം എന്നിവർ സംസാരിച്ചു.