jadha
മൂന്നാറിൽ എത്തിയ എൽഡിഎഫ് ജാഥാ ക്യാ്ര്രപൻ കെ കെ ജയചന്ദ്രനെ റോസാ പുഷ്പം നൽകി നൽകി സ്വീകരിക്കുന്നു

മൂന്നാർ: സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ നയിക്കുന്ന എൽ.ഡി.എഫ് ജില്ലാ ജാഥയ്ക്ക് തോട്ടം മേഖലയിൽ ആവേശ വരവേൽപ്പ്. നരേന്ദ്രമോദി ഭരണത്തിനെതിരെ ഒറ്റക്കെട്ടായി നിന്ന് പോരാടാൻ ആഹ്വാനം ചെയ്താണ് ജാഥ മൂന്നാർ, മറയൂർ അടക്കമുള്ള
തോട്ടം മേഖലയിൽ പര്യടനം നടത്തിയത്. രാവിലെ മറയൂരിൽ നിന്ന് ആരംഭിച്ച ജാഥയെ വരവേൽക്കുന്നതിന് ആയിരക്കണക്കിന് തോട്ടം തൊഴിലാളികളും കുട്ടികളുമടക്കം കാത്തുനിന്നു. രാവിലെ കോവിൽ കടവിൽ നിന്ന് പര്യടനം ആരംഭിച്ച് മറയൂർ, മൂന്നാർ, മാട്ടുപെട്ടി, പൊട്ടൻകാട്, ആനച്ചാൽ, തോക്കുപാറ, ചാറ്റുപാറ എന്നിവടങ്ങളിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങി ഇരുമ്പ്പാലത്ത് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണ യോഗത്തിൽ ജാഥാ അംഗങ്ങളായ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ, സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗം മാത്യൂ വർഗീസ്, പി.എൻ വിജയൻ, അനിൽ കൂവപ്ലാക്കൽ, എം എ ജോസഫ്, ജോണി ചെരുവ്പറമ്പിൽ, ഡോ. കെ രാജഗോപാൽ, ജോർജ്ജ് അഗസ്റ്റിൻ, എം.എം. സുലൈമാൻ, അനൂപ് ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.