daisy

മറയൂർ: സി.പി.എം മറയൂർ ഏരിയാ കമ്മിറ്റിയഗവും കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമായ ഡെയ്സി റാണി രാജേന്ദ്രൻ (55) നിര്യാതയായി. വൃക്കകളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന്‌ കോയമ്പത്തൂർ കുപ്പുസ്വാമി നായിഡു മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
1995- 2000ൽ പഞ്ചായത്ത് അംഗവും 2001 -2005ൽ പഞ്ചായത്ത് വൈസ് പ്രസിഡന്റും 2008- 2010 ൽ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സണായും പ്രവർത്തിച്ചു. മഹിളാ അസോസിയേഷൻ മറയൂർ ഏരിയ സെക്രട്ടറിയുമായിരുന്നു. മറയൂർ പട്ടംകോളനി സ്വദേശി സുബ്ബയ്യ പൊന്നുത്തായ് ദമ്പതികളുടെ മകളാണ്. കാന്തല്ലൂർ പെരിയവീട്ടിൽ രാജേന്ദ്രനാണ് ഭർത്താവ്. മക്കൾ: ജയന്തി, ജയകുമാർ. മരുമക്കൾ: സെന്തിൽ കുമാർ, പ്രിയ.