മുട്ടം: കൃഷി വകുപ്പിന്റെ കീഴിലുള്ള ജീവനി പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാ ജയിലിൽ കൃഷി വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പും മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ നിർവഹിച്ചു. ജില്ലാ പ്രിൻസിപ്പൽ അഗ്രിക്കൾചർ ഓഫീസർ ജയശ്രീ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആഗസ്റ്റിൻ, ജയിൽ സൂപ്രണ്ട് കെ ബി അൻസാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ രാധ കെ, വിജി തോമസ്, ജോർജ് സെബാസ്റ്റ്യൻ, ബിജു പി മാത്യു, മുട്ടം കൃഷി ഓഫീസർ സുജിത മോൾ തുടങ്ങിയവർ പങ്കെടുത്തു.