തൊടുപുഴ: കാർഡിനൽ ഹെൻട്രി ന്യൂമാന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ ആഘോഷം 23ന് ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ ന്യൂമാൻ കോളേജ് ആഡിറ്റോറിയത്തിൽ നടക്കുമെന്ന് മാനേജ്‌മെന്റ് അധികൃ2തർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോളേജ് രക്ഷാധികാരി മാർ. ജോർജ്ജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. 37 വർഷം കലാലയത്തിന്റെ രക്ഷാധികാരിയായിരുന്ന മാർ ജോർജ്ജ് പുന്നക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തും. ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ മുഖ്യ പ്രഭാഷണം നടത്തും. പി.ജെ. ജോസഫ് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തും. മുൻസിപ്പൽ ചെയർപേഴ്‌സൺ പ്രൊഫ. ജെസി ആന്റണി, യൂണിയൻ ചെയർമാൻ ജോർജ്ജൻ സി. ജെസ്റ്റി, പി.ടി.എ വൈസ് പ്രസിഡന്റ് വി.ആർ. പങ്കജാക്ഷൻ നായർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് ഡോ. ജോസ് അഗസ്റ്റിൻ എന്നിവർ സംസാരിക്കും. കോളേജ് മാനേജർ മോൺ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ സ്യാഗതവും പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് നന്ദിയും പറയും. വാർത്താസമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, വൈസ്. പ്രിൻസിപ്പാൾ ഫാ.. ഡോ. മാനുവൽ പിച്ചളക്കാട്ട്, ബർസാർ ഫാ.. ഫാ. പോൾ കാരക്കൊമ്പിൽ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഡോ. ജെന്നി കെ. അലക്‌സ് എന്നിവർ പങ്കെടുത്തു.