തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള 2020ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊടുപുഴ നഗരസഭ 35 വാർഡുകളിലെയും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. മുനിസിപ്പൽ ഓഫീസ്, തൊടുപുഴ താലൂക്ക് ഓഫീസ്, കാരിക്കോട്, കരിങ്കുന്നം, മണക്കാട്, കുമാരമംഗലം എന്നീ വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് പ്രദർശിപ്പിച്ചിട്ടുണ്ട്. കരട് വോട്ടർപട്ടിക കമ്മിഷന്റെ www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലും നഗരസഭയുടെ www.thodupuzhamunicipality.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കരട് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 14.