ചെറുതോണി : ഇടുക്കി നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്കായി 1.25കോടി രൂപ അനുവദിച്ചതായി റോഷി അഗസ്റ്റിൻ എം.എൽ.എ. അറിയിച്ചു. കാലവർഷക്കെടുതിയിൽ ഗതാഗതയോഗ്യമ ല്ലാതായിത്തീർന്ന റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചിട്ടുള്ളത്. ബ്ലോക്ക്, ഗ്രാമപഞ്ചായത്തു മുഖേന എസ്റ്റിമേറ്റ് തയ്യാറാക്കി തുടർനടപടി സ്വീകരിക്കുമെന്നും എം.എൽ.എ. പറഞ്ഞു.

കാമാക്ഷി പഞ്ചായത്തിലെ ഈട്ടിക്കവല-ചട്ടിക്കുഴി-മുണ്ടിയാങ്കൽപടി റോഡ്(5 ലക്ഷം), അമ്പലമേട്-അമ്പലമേട് ക്ഷേത്രംപടി റോഡ് (3 ലക്ഷം), പുഷ്പഗിരി-ഇടിഞ്ഞമല റോഡ് (2.50 ലക്ഷം), പ്രകാശ് വെസ്റ്റ്-വൈശ്യംപറമ്പിൽപടി-മാളിയേക്കൽപടി റോഡ് (5 ലക്ഷം).
കുടയത്തൂർ പഞ്ചായത്തിലെ ചക്കുളത്തുകാവ്- വാഴയ്ക്കാപ്പാറ-ശങ്കരപ്പള്ളി റോഡ് (5 ലക്ഷം), ഏഴാംമൈൽ-പൊന്തൻവീട്ടിൽ കോളനി റോഡ് (3 ലക്ഷം), കാഞ്ഞാർ-വെങ്കിട്ട-ബാപ്പൂജി റോഡ് (3 ലക്ഷം). അറക്കുളം പഞ്ചായത്തിലെ വയലാർ റോഡ് (5 ലക്ഷം).
കൊന്നത്തടി പഞ്ചായത്തിലെ ഹെൽത്ത് സെന്റർപടി-കോയിക്കപ്പടി റോഡ് (5 ലക്ഷം), പണിയ്ക്കൻകുടി-കോളാശ്ശേരിപ്പടി റോഡ് (4 ലക്ഷം), മുനിയറ- വള്ളക്കടവ്-കൊമ്പൊടിഞ്ഞാൽ റോഡ് (4 ലക്ഷം), ചുരുളി-ഇടശ്ശേരിപടി-കരിമല റോഡ് (3 ലക്ഷം), പണിക്കൻകുടി-ജവഹർ വായനശാല റോഡ് (2 ലക്ഷം), കൊമ്പൊടിഞ്ഞാൽ സൗത്ത്-കൊമ്പൊടിഞ്ഞാൽ നോർക്ക് റോഡ് (3 ലക്ഷം), മുക്കുടം പള്ളിപ്പടി-അംബേദ്ക്കർ കോളനി റോഡ് (2.50 ലക്ഷം).
കട്ടപ്പന നഗരസഭയിലെ കൊച്ചുതോവാള-ആശ്രമംപടി- പുവേഴ്‌സ്മൗണ്ട് റോഡ് (5 ലക്ഷം), എ.പി.ജി. അബ്ദുൾകലാം റോഡ്-മേട്ടുക്കുഴി (5 ലക്ഷം), വിരിപ്പിൽപടി-ചാലിപ്പടി റോഡ് (5 ലക്ഷം), നരിയംപാറ-അരുവിക്കൽ റോഡ് (5 ലക്ഷം), കാണക്കാലിപ്പടി-ആനപ്പടി റോഡിൽ എ.കെ.ജിപടി ഭാഗം റോഡ് (4 ലക്ഷം), തേക്കനാൽ-മുണ്ടയ്ക്കപ്പടി റോഡ് (3 ലക്ഷം).
വാത്തിക്കുടി പഞ്ചായത്തിലെ പെരിഞ്ചാംകുട്ടി-കുരുശുപള്ളിപടി-ദൈവംമേട് റോഡ് (4 ലക്ഷം), തേക്കിൻതണ്ട്-മാങ്കുത്തുപാലം-മങ്കുവ റോഡ് (5 ലക്ഷം), ചപ്പാത്തുപടി- എഴുത്തുപരുപ്പടി-ഇടമനപ്പാട്ടുപടി റോഡ് (4 ലക്ഷം), മൊട്ടപ്പടി-കള്ളിപ്പാറ റോഡ് (3 ലക്ഷം).
വാഴത്തോപ്പ് പഞ്ചായത്തിലെ വഞ്ചിക്കവല-ഗിരിജ്യോതി കോളേജ് റോഡ് (5 ലക്ഷം), കേശമുനി -പാലിയത്തുപടി റോഡ് (4 ലക്ഷം), പട്ടാളംപടി -താന്നിക്കണ്ടം-തൊഴിൽപരിശീലന കേന്ദ്രം റോഡ് (4 ലക്ഷം).
കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടം-കുരിശുമല റോഡ് (4 ലക്ഷം), തള്ളക്കാനം ഈച്ചേരിപ്പടി-തള്ളക്കാനംപടി റോഡ്(3 ലക്ഷം), ശാലോംപടി -തട്ടേക്കല്ല്-പൊന്നുരുത്താൻ റോഡ് (4 ലക്ഷം). മരിയാപുരം പഞ്ചായത്തിലെ മില്ലുംപടി-സി.എസ്.ഐ. പള്ളിപടി റോഡ് (3 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.