കട്ടപ്പന: എൽ.ഡി.എഫ് മനുഷ്യ മഹാശൃംഖലയുടെ ഭാഗമായി സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ നയിക്കുന്ന ജില്ലാ പ്രചരണ ജാഥയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി. കെ.കെ. ശിവരാമൻ, പി.എൻ. വിജയൻ, മാത്യു വർഗീസ്, അനിൽ കൂവപ്ലാക്കൽ, എം.എ. ജോസഫ് പ്രസംഗിച്ചു. ഇടുക്കിയിൽ തങ്കമണി മുതൽ കാഞ്ചിയാർ പള്ളിക്കവല വരെയാണ് 26 ന് മനുഷ്യശ്യംഖല തീർക്കുന്നത്.