കട്ടപ്പന: ചിത്രകാരൻ ഉപാസന നാരായണൻകുട്ടിയുടെ സ്മരണാർഥമുള്ള ഉപാസന ചിത്രരചന മത്സരം 26 ന് ടൗൺ ഹാളിൽ നടക്കും. ഇതോടനുബന്ധിച്ച് ശിൽപശാല, അനുസ്മരണം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. എൽ.കെ.ജി ,യു.കെ.ജി, എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കും പൊതുവിഭാഗത്തിലും സ്‌പെഷൽ സ്‌കൂൾ വിദ്യാർഥികൾക്കും മത്സരങ്ങളുണ്ടാകും.മികച്ച ചിത്രത്തിന് ഉപാസന ട്രോഫിയും 3001 രൂപയും ഉപാസന ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ ആറു വിഭാഗങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ 26 ന് രാവിലെ 9.30ന് മുമ്പ് ടൗൺ ഹാളിൽ എത്തണം. ഫോൺ: 9447195602, 9447266975.