കട്ടപ്പന: വൈദ്യുതി ബോർഡിൽ ഇപ്പോഴും ചില പുഴുക്കുത്തുകൾ ഉണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ജില്ലാ വൈദ്യുതി അദാലത്ത് കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബോർഡിൽ ഇപ്പോഴത്തെ കാര്യക്ഷമത മുമ്പ് ഉണ്ടായിരുന്നില്ല. മാന്യമായി പെരുമാറുന്നവരും അല്ലാത്തവരും സമൂഹത്തിലും ജീവനക്കാർക്കിടയിലുമുണ്ട്. ഇടുക്കിയിൽ രണ്ടാം വൈദ്യുതി നിലയം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള പഠനം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.