മറയൂർ: കഴിഞ്ഞ ദിവസം നിര്യാതയായ കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സിറാണി രാജേന്ദ്രന് നാടിന്റെ അന്ത്യാജ്ഞലി.
കാന്തല്ലൂർ മറയൂർ ഗ്രാമപഞ്ചായത്തുകളിലെ ആദിവാസി കോളനികളിൽ നിന്നും സംഘമായി എത്തിയാണ് വിട നൽകിയത്.
സി പി എം ജില്ലാകമ്മറ്റിയഗം എം ലക്ഷമണൻ, സി പി എം മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ , കെ എസ് കെ ടി യു ഏരിയ പ്രസിഡന്റ് എ എസ് ശ്രീനിവാസൻ, സി പി എം ഏരിയകമ്മറ്റിയഗവും വട്ടവട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രാമരാജ് , എസ് ചന്ദ്രൻ എന്നിവർ പാർട്ടി പതാക പുതപ്പിച്ച് അന്തിമ ഉപചാരം അർപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചത്രേസ്യാ പൗലോസ്, കെ പി സി സി വൈസ് പ്രസിഡന്റ് എ കെ മണിതുടങ്ങിഒട്ടേറെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.
കാന്തലൂർ കൊളത്താമല ഭാഗത്ത് കുടുംബ വക സ്ഥലത്താണ് വിലാപയാത്രയായി എത്തി സംസ്‌കാര ചടങ്ങുകൾ നടത്തിയത്.തുടർന്ന് കാന്തല്ലൂർ ടൗണിൽ അനുശോചനയോഗം നടന്നു.