തൊടുപുഴ: നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതി തൊടുപുഴ ബ്ലോക്ക്തല ഉദ്ഘാടനം പുറപ്പുഴയിലുള്ള വീട്ടിൽ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പച്ചക്കറി വിത്തുകൾ അടങ്ങിയ കിറ്റ് പി.ജെ. ജോസഫ് വിശിഷ്ടാതിഥികൾക്കും വിദ്യാർഥികൾക്കും കൈമാറി. കർഷകൻ ചാണ്ടി വടക്കേക്കര പച്ചക്കറി കൃഷിയെ പറ്റി സംസാരിച്ചു. പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഏലിക്കുട്ടി റാണി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ. റനീഷ് മാത്യു, ജില്ലാ കൃഷി ഓഫീസർ എം.വി ജയശ്രീ, ലീലാമ്മ ജോസ്, ബേബി ടോം, ബിജി തോമസ്, കെ.പി. സെലീനാമ്മ, ഡോ. രേഖ, ആന്റണി കളരിക്കൽ എന്നിവർ സംസാരിച്ചു.