തൊടുപുഴ: കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രകടനത്തിന് ശേഷം നടത്തിയ യോഗം എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ വിദ്യാഭ്യാസ സമുച്ചയത്തിൽ നടന്ന യോഗം എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം കെ.എസ്. ജാഫർഖാൻ ഉദ്ഘാടനം ചെയ്തു. ഇടുക്കിയിൽ ജില്ലാ സെക്രട്ടേറിയറ്റംഗം ജി. ഷിബു ഉദ്ഘാടനം ചെയ്തു. കട്ടപ്പനയിൽ ജില്ല സെക്രട്ടേറിയറ്റംഗം ജോബി ജേക്കബ് ഉദ്ഘാടനം ചെയ്തു. ഉടുമ്പൻചോലയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം.എ. സുരേഷ് ഉദ്ഘാടനം ചെയ്തു. അടിമാലിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റംഗം പി.എ. ജയകുമാർ ഉദ്ഘാടനം ചെയ്തു. കുമളിയിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം പി. മാടസാമി ഉദ്ഘാടനം ചെയ്തു.