ചെറുതോണി : ഉപ്പുതോട് സെന്റ് ജോസഫ് ഹൈസ്‌കൂളിന്റെ 37 മത് വാർഷിക സമ്മേളനവും അദ്ധ്യാപക രക്ഷകർതൃ ദിനാഘോഷ പരിപാടികളും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 1.30 ന് ചേരുന്ന സമ്മേളനത്തിൽ സ്‌ക്കൂൾ മാനേജർ ഫാ ഫിലിപ്പ് പെരുന്നാട്ട് അദ്ധ്യക്ഷത വഹിക്കും. അഡ്വ ഡീൻ കുര്യാക്കോസ് എം. പി സമ്മേളനം ഉദ്ഘാടനം ചെയ്യും . .റോഷി അഗസ്റ്റ്യൻ എം .എൽ .എ മുഖ്യപ്രഭാഷണം നടത്തും .ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് എൻഡോവ്‌മെന്റ് വിതരണം നിർവ്വഹിക്കും, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ് മികവു പുലത്തിയ വിദ്യാർത്ഥികളെ ആദരിക്കും .വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.