ചെറുതോണി: പട്ടയമേളയുടെ മറവിൽ നടക്കുന്ന പ്രഹസനം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനുള്ള തന്ത്രം മാത്രമാണെന്ന്‌ദേശിയ കർഷകതൊഴിലാളി ഫെഡറേഷൻ. പട്ടയമേളയിൽ യഥാർത്ഥ കർഷകനെ മാറ്റിനിർത്തി എണ്ണം പെരുപ്പിച്ച് കാണിക്കുന്നതിന് സെന്റുകൾ മാത്രമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.ഇടുക്കി വില്ലേജിലെ റവന്യു ഭൂമിക്ക് പട്ടയം നൽകുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന അനാസ്ഥ ഇനിയും കയ്യുംകെട്ടിനോക്കിനിൽക്കാൻ കഴിയില്ലെന്നും ശക്തമായ സമരപ്രക്ഷോഭത്തിന് ഡി.കെ.ടിഎഫ്‌നേതൃത്വം നൽകുമെന്നും ചെറുതോണിയിൽ കൂടിയ ഡി.കെ.ടി.എഫ് പ്രവർത്തക സമ്മേളനം പ്രഖ്യാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ആനയ്ക്കനാട്ട് ഉദ്ഘാടനം ചെയ്തു.മോഹൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. ബിജു നെടുംചേരി, അനീഷ് പ്ലാശനാൽ സാജു കാഞ്ഞിരത്താംകുന്നേൽ, ശിവൻ ചക്കരവേലി തുടങ്ങിയവർ പ്രസംഗിച്ചു.