vaarshikam

ചെറുതോണി: എസ് എൻ ഡി പി യോഗം വാഴത്തോപ്പ് ശാഖയിലെ കുടുംബയോഗ വാർഷികവും ഭരണ സമിതി തെരഞ്ഞെടുപ്പും നടത്തി. ശാഖാ യോഗം പ്രസിഡന്റ് ഷാജി തെക്കലഞ്ഞിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ശാഖാ യോഗം ഭാരവാഹികൾക്ക് യോഗത്തിൽ സ്വീകരണം നൽകി.കുടുംബയോഗം ഭാരവാഹികളായി രതീഷ് പുത്തൻപുരക്കൽ (ചെയർമാൻ) പ്രിയ ജോമോൻ(കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ യൂണിയൻ കൗൺസിലർമാരായ മനേഷ് കുടിക്കയത്ത് ,ജോബി കണിയാംകുടി, ശാഖാ സെക്രട്ടറി പി.കെ രാജേഷ് പുത്തൻപുരക്കൽ, വൈസ് പ്രസിഡന്റ് പ്രകാശ് പാമ്പ്രയിൽ എന്നിവർ പ്രസംഗിച്ചു. സമ്മേളനാനന്തരം കലാപരിപാടികളും ഗാനമേളയും ഉണ്ടായിരുന്നു.