ചെറുതോണി: ഹൈറേഞ്ച് മോട്ടോർ തൊഴിലാളി അസോസിയേഷൻ കരിമ്പൻ യൂണിറ്റിന്റെ വാർഷിക പൊതുയോഗം 26 ന് എച്ച്.എം.ടി. എ അനക്സ് ബിൽഡിംഗ്സിൽ നടക്കും. പ്രസിഡന്റ് പി.കെ ഗോപി ഉദ്ഘാടനം ചെയ്യും. കരിമ്പൻ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി എം.കെ ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. ബാബു പി വീരന്മലയുടെ പേരിലുള്ള എന്റോവ്‌മെന്റ് വിതരണം ബിജു മാധവൻ നിർവ്വഹിക്കും. ജേക്കബ്ബ് പിണക്കാട്ട്, കെ.പി ബിനു, വി.എം തോമസുകുട്ടി, സെബാസ്റ്റ്യൻ ജോൺ, ബേബി മാത്യു വയലുങ്കൽ, ഷാജി പുളിക്കക്കുന്നേൽ, അനിൽ കൂട്ടുപാറ, ജോൺസൺ മരോട്ടിമൂട്ടിൽ, സാബു വേഴമ്പശ്ശേരി,ജോയി തറക്കുന്നേൽ എന്നിവർ പ്രസംഗിക്കും. സംസ്ഥാന ബധിര കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയ വിഷ്ണുപ്രിയ വിനോദിനെ ചടങ്ങിൽ ആദരിക്കും.