ചെറുതോണി: ചുരുളി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ ഉത്രട്ടാതി മഹോത്സവത്തിന് 26 ന് കൊടിയേറും. 26 ന് വൈകിട്ട് 6.45 ന്കുമാരൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം നടക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം എസ്. എൻ. ഡി. പി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.കെ മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. അനീഷ് പച്ചിലാംകുന്നേൽ, വി.എസ് പ്രകാശ്,സാജു ഇടപ്പറമ്പിൽ,അരുൺ ധനപാലൻ,ഷൺമുഖദാസ് മഞ്ഞമാക്കൽ എന്നിവർ പ്രസംഗിക്കും. രാത്രി 7 ന് കലാമണ്ഡലം ജയലക്ഷ്മി രാജീവിന്റെ ഭരതനാട്യം . 27 ന് പതിവു പൂജകൾക്ക് പുറമേ വൈകിട്ട് 6.30ന് കുട്ടികളുടെ കലാപരിപാടികൾ, 28 ന് രാവിലെ 5.30 ന് ഗണപതി ഹോമം, ഉച്ചയ്ക്ക് 1.30 ന് വിദ്യാഭ്യാസം ഗുരുദർശനത്തിലൂടെ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാർ വി.കെ കമലാസനൻ, ബിജു കണ്ടത്തുവെളിയിൽ,ബൈജു ശിവൻ എന്നിവർ പങ്കെടുക്കും. വൈകിട്ട് 6.30ന് കൊച്ചുകുട്ടികളുടെ കലാപരിപാടികൾ, 29 ന് പതിവുപൂജകൾക്ക് പുറമേ കൃഷിയും ജൈവവൈവിധ്യ സംരക്ഷണവും എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന സെമിനാർ കഞ്ഞിക്കുഴി കൃഷി ഓഫീസർ ആതിര നയിക്കും. സൽമോൾ അജി,അഭിജിത്ത് സുരേഷ് എന്നിവർ പങ്കെടുക്കും..സമാപന ദിവസമായ 30 ന് രാവിലെ 5 ന് മഹാഗണപതിഹോമം, 6.30 ന് ഗുരുപൂജ, 11.30 ന് കലശം,ഉച്ചയ്ക്ക് ഒന്നിന് ജീവിത ശൈലി രോഗ നിയന്ത്രണത്തെക്കുറിച്ചുള്ള സെമിനാർ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിന്റോ പോൾ നയിക്കും. വൈകിട്ട് 5.30ന് ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ നിന്നാരംഭിച്ച് ചുരുളി ചേലച്ചുവട് ടൗൺ ചുറ്റി തിരികെ ക്ഷേത്രത്തിലെത്തിച്ചേരും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.കെ മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉത്സവ സന്ദേശം നൽകും. സിജു തുണ്ടത്തിൽ, കെ.എൻ പ്രസാദ്, കലേഷ് രാജു, മുരുകാംമ്പുജൻ പാതാപ്പിള്ളി എന്നിവർ പ്രസംഗിക്കും. രാത്രി 8 ന് എക്‌സൈസ് വകുപ്പ് അവതരിപ്പിക്കുന്ന നാടകം. 'കാലിടറാതെ കാവലാളാകാം'.