കുമളി: പാമ്പനാർ എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂൾ ആനുവൽ ഡേ നടന്നു. ആർ.ഡി.സി ചെയർമാൻ ചെമ്പൻകുളംഗോപി വൈദ്യർ അദ്ധ്യക്ഷത വഹിച്ചു.എസ്. എൻ. ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ ഉദ്ഘാടനം ചെയ്തു.ഫ്ളവേഴ്സ് കോമഡി ഷോ ഫെയിം റിബി എടത്വ, സരിഗമ വിന്നർ എൻ. ശിവകുമാർ എന്നിവർ എന്നിവർ .മുഖ്യാതിഥികളായിരുന്നു. ശ്രീ നാരായണ ട്രസ്റ്റ് ആർട്ട്സ് ആന്റ് സയൻസ് കോളജ് പ്രിൻസിപ്പൽ സനൂജി.സി. ബ്രീസ് വില്ല, എസ്.എൻ.ജി. അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ജോജി ജോർജ് പി.ടി.എ.പ്രസിഡന്റ് സി.സന്തോഷ് കുമാർ ,സ്റ്റാഫ് പ്രതിനിധി ജഗദീശ്വരീ എന്നിവർ സംസാരിച്ചു.സ്‌കൂൾ പ്രിൻസിപ്പൽ മനു പ്രസാദ് സ്വാഗതം പറഞ്ഞു.