ഇടുക്കി : ജില്ലയിലെ കനിവ് 108 ആംബുലൻസിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ എച്ച് ദനേശന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. . 24 മണിക്കൂറും സേവനം നല്കുന്ന 7 ആംബുലൻസുകളാണുള്ളത്. ഇടുക്കി ജില്ലാ ആശുപത്രി,തൊടുപുഴ, കട്ടപ്പന താലൂക്കാശുപത്രി, അടിമാലി, നെടുങ്കണ്ടം, വണ്ടിപ്പെരിയാർസി.എച്ച്.സി , കാഞ്ചിയാർ എഫ്.എച്ച്.സി എന്നിവിടങ്ങളിലാണ് ഇതിന്റെ സേവനം ലഭ്യമാക്കിയിരിക്കുന്നത്. രാജാക്കാട് സി.എച്ച്.സി, വണ്ടൻമേട്, പിഎച്ച്സി പെരുവന്താനം, ശാന്തൻപാറ എന്നിവിടങ്ങളിൽ 12 മണിക്കൂർ സേവനം ലഭ്യമാക്കുന്ന 4 ആംബുലൻസുകളുമാണുള്ളത്. ആംബുലൻസ് സൗജന്യസേവനത്തിനായി 108 എന്ന എമർജെൻസി നമ്പറിൽ വിളിക്കാവുന്നതാണ്.